2008, ജനുവരി 17, വ്യാഴാഴ്‌ച

മായക്കാഴ്ചകളും രാഷ്ട്രീയവും

സിനിമയെന്ന അത്ഭുതത്തെപ്പറ്റി ഗൗരവമായിചിന്തിക്കുന്ന ഒരുവനും അതു നല്‍കുന്ന മായക്കാഴ്ചകള്‍ക്കു പിന്നിലെ രാഷ്ട്രീയത്തെ വിസ്മരിക്കുവാന്‍ സാധ്യമല്ല. അതുകൊണ്ടുതന്നെയാണ് ഈ ബ്ലോഗ് സിനിമകള്‍ക്കുപിന്നിലെ രാഷ്ട്രീയത്തിനു പിന്നാലെ പോകുവാന്‍ ശ്രമിക്കുന്നത്. പ്രശസ്ത ഫെമിനിസ്റ്റ് ചിന്തകയായ ബെല്‍ ഹൂക്ക്സിന്റെ വാക്കുകള്‍, ഒരുപക്ഷെ, എന്റെ ഉദ്യമത്തിനു ദിശാബോധം നല്കുമെന്ന് ഞാന്‍ കരുതുന്നു.
...it was not so much the color of the person who made the images that was crucial but the perspective, the standpoint, the politics
-bell hooks-from Reel to Real