2009, നവംബർ 18, ബുധനാഴ്ച
'പഴശ്ശിരാജ'യും ചരിത്രവും - 2
ജനപ്രിയ സിനിമകള്‍ യഥാര്‍ത്ഥ ചരിത്രം പറയാറില്ല. പറഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷേ അവ ജനപ്രിയങ്ങളാകില്ലായിരുന്നു. മാത്രമല്ല സിനിമയെടുപ്പിന്റെ ലക്ഷ്യം സാമ്പത്തിക നേട്ടമുണ്ടാക്കുക എന്നതു കൂടിയാകുമ്പോള്‍ പിന്നെ ജനപ്രിയമാകാതെ തരമില്ലല്ലോ. അപ്പോള്‍ ഏതു പ്രസിദ്ധനായ എഴുത്തുകാരനെഴുതിയ തിരക്കഥയാണെങ്കിലും ചരിത്രത്തോട് നൂറുശതമാനവും നീതിപുലര്‍ത്തിയെന്ന് വരുകയില്ല.
വില്യം ലോഗന്റെ മലബാര്‍ മാന്വലിനെ, പഴയകാല ചരിത്രത്തിന്റെ പുനഃനിര്‍മ്മിതിക്കായി വളരെയേറെ ആശ്രയിച്ചിട്ടുള്ള പഴശ്ശിരാജയുടെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. മറ്റു പല സിനിമകളെയും അപേക്ഷിച്ച് ചരിത്രത്തോട് കൂടുതല്‍ അടുത്തുനില്ക്കുന്ന ചിത്രമാണിതെന്നു പറയാമെങ്കിലും ഏറെ പ്രതീക്ഷയൊന്നും ഈ സിനിമയും നല്‍കുന്നില്ല. പല നിരൂപകരും സിനിമയിലെ ചരിത്ര നിര്‍മ്മിതിയുടെ പ്രശ്നങ്ങളിലേയ്ക്ക് വിരല്‍ചൂണ്ടിയിരുന്നെങ്കിലും അവയേക്കാളേറെ പ്രസക്തമായി തോന്നിയത് നിക്ക് ബാമറുടെ (Nick Balmer) മലബാര്‍ ഡേയ്സ് എന്ന ബ്ലോഗില്‍ 2006 മുതല്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ ചില പോസ്റ്റുകളാണ്. അടുത്തയിടെ പഴശ്ശിരാജ റീലീസായതിനുശേഷം റിവ്യൂകളിലുടെയും കേരളത്തിലുള്ള തന്റെ സുഹൃത്തുക്കളില്‍ നിന്നും മനസ്സിലാക്കിയതുവച്ച് ചിത്രത്തിലെ ചരിത്രചിത്രീകരണത്തെക്കുറിച്ച് പുതിയൊരു പോസ്റ്റു് ഇടുകയുമുണ്ടായി. ഏതാണ്ട് ഒരു ദശാബ്ദത്തോളം പഴശ്ശിരാജയെക്കുറിച്ച് പഠനം നടത്തിയ ബാമര്‍ , സബ് കലക്ടറായിരുന്ന തോമസ് ബേബറുടെ പിന്തലമുറക്കാരന് കൂടിയാണ്.
ഇനി പൊതുവേ ആരും ശ്രദ്ധിക്കാതെപോയ ചില പ്രശ്നങ്ങളിലേയ്ക്കുവരാം.
പഴശ്ശിരാജയുടെ അന്ത്യത്തെക്കുറിച്ചുള്ള തോമസ് ബേബറുടെ ഒരു കത്ത് മലബാര്‍ മാന്വലില്‍ ലോഗന് നല്‍കിയിട്ടുണ്ട്. അതില്‍ അന്ത്യം വിവരിക്കുന്നത് ഇപ്രകാരമാണ്:
Just at this time a firing was heard to the right; we accordingly returned, when we saw the sepoys and kolkars engaged with a fresh body of rebels, who proved to be of Coongan’s (Kungan’s) party, but who fled after a few shots had been fired at them and though pursued, were seen nothing more of. From one of the rebels of the first party to the left, whom I discovered concealed in the grass, I learnt that the Pyche Raja was amongst those whom we first observed on the banks of the Nulla, and it was only on my return from the pursuit that I learnt that the Raja was amongst the first who had fallen. It fell to the lot of one of my Cutcherry servants, Canara Menon, to arrest the flight of the Raja, which he did at the hazard of his life (the Raja having put his musket to his breast) and it is worthy of mention that this extraordinary personage, though in the moment of death, called out in the most dignified and commanding manner to the Menon, “Not to approach and defile his person.” Aralat Cootty Nambiar, the only one remaining of those rebels proscribed by Colonel Stevenson and a most faithful adherent of the Raja made a most desperate resistance, but at last fell overpowered by the superior skill of one of the parbutties (pravritti) in Wynad; four other followers of the Raja were also killed.(William Logan,Malabar Manual, Page.553)
സിനിമയില്‍ നിന്നും വ്യത്യസ്തതപുലര്‍ത്തുന്ന പല കാര്യങ്ങളും മുകളില്‍ ചേര്‍ത്തിരിക്കുന്ന ഭാഗത്തു കാണാം. എന്നാല്‍ അതിനേക്കാളേറെ ശ്രദ്ധയര്‍ഹിക്കുന്ന ഒരു പരാമര്‍ശം ഇതിലുണ്ട്. തന്റെ അടുത്തേയ്ക്കുവന്ന കരുണാകരമേനോനോട് 'അടുത്തുവന്ന് അശുദ്ധമാക്കരുതെന്നു' പഴശ്ശിരാജ പറയുന്നതാണിത്. എന്നാല്‍ കുറിച്യരേയും നായര്പടയാളികളേയുംകൂട്ടി യുദ്ധം ചെയ്തിരുന്ന പഴശ്ശിരാജ എന്തുകൊണ്ടാണിങ്ങനെ പറഞ്ഞിട്ടുണ്ടാവുക? സിനിമയില്‍ കാണുന്ന രീതിയിലാണെങ്കില്‍ ജാതി ഒരു വിഷയമേയല്ല. കാരണം എല്ലാവരോടും വളരെ സ്വതന്ത്രമായി ഇടപെടുന്ന പഴശ്ശിരാജയെയാണ് അവിടെ കാണുക. പക്ഷെ, ചരിത്രപരമായി നോക്കുമ്പോള്‍ അന്ന് ജാതിയുടെ പേരിലുള്ള വിവേചനം ഉണ്ടായിരിക്കാനുള്ള എല്ലാ സാദ്ധ്യതയുമുണ്ട്. എന്നാല്‍ സിനിമ ഈ കാര്യത്തില്‍ തികഞ്ഞ മൌനമാണ് പാലിക്കുന്നത്.
കൂടാതെ പഴശ്ശിരാജയുടെ ഭാര്യ പയ്യോര്‍മല നായരുടെ അനന്തിരവളാണെന്ന് ലോഗന് ഈ പേജിനുതന്നെ അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. അങ്ങിനെ നോക്കുമ്പോള്‍ പഴശ്ശിരാജയ്ക്ക് തന്റെ ഭാര്യയോടും സഹായികളോടും ഉണ്ടായിരുന്ന ബന്ധം സിനിമയില്‍ ചിത്രീകരിച്ച പ്രകാരമായിരുന്നോ എന്നു തീര്‍ച്ചയായും സംശയിക്കേണ്ടിയിരിക്കുന്നു.
പിന്നെങ്ങിനെയാണ് പഴശ്ശിരാജയ്ക്ക് കുറിച്യരെ കൂട്ടി യുദ്ധം ചെയ്യാനായത്? അവിടെയാണ് പനമരം കോട്ട ആക്രമിച്ചതിനെക്കുറിച്ചുള്ള ലോഗന്റെ വിവരണം സഹായത്തിനു വരുന്നത് :
Some five days previous to 11th October 1802 one of the proscribed rebel leaders, Edachenna Kungan, chanced to be present at the house of a Kurchiyan, when a belted peon came up and demanded some paddy from the Kurchiyan.Edachenna Kungan replied by killing the peon, and the Kurchiyars(a jungle tribe) in that neighbourhood, considering themselves thus compromised with the authorities, joined Edachenna Kungan under the leadership of one Talakal Chandu. This band, numbering about 150, joined by Edachenna Kungan and his two brothers, then laid their plans for attacking the military post at Panamaram....(539-40)
മുകളില്‍ പറഞ്ഞത് ചിത്രീകരിച്ചിട്ടുണ്ടെങ്കിലും കുറിച്യരോട് പഴശ്ശിരാജയും വളരെ അടുത്തിടപഴകിയിരുന്നതായാണ് സിനിമ പറയാന്‍ ശ്രമിക്കുന്നത്. തലക്കല്‍ ചന്തുവിനേയും നീലിയേയും (സ്ത്രീകള്‍ പഴശ്ശീരാജയുടെ യുദ്ധങ്ങളില്‍ പങ്കെടുത്തതിന് യാതൊരു തെളിവുമില്ലെന്ന ബാമറുടെ വാദം ഇവിടെ ഓര്‍ക്കുക) അടുത്തുവിളിച്ചാണ് സിനിമയിലെ രാജ കുശലാന്വേഷണത്തിനു മുതിരുന്നത്. എന്നാല്‍ കുങ്കന്റെ നേതൃത്യത്തിനു കീഴില്‍ കുറിച്യര്‍ സംഘടിച്ചുവെന്നതാണ് കൂടുതല്‍ വിശ്വസിനീയം. ഇനി അവര്‍ക്കിടയിലും അധികാരത്തോടുള്ള വിധേയത്വത്തില്‍ കവിഞ്ഞ ഒരു ബന്ധം ഉണ്ടായില്ലെന്നുവരാം!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
3 അഭിപ്രായങ്ങൾ:
സത്യം സത്യമായിട്ട് പറഞ്ഞാല്‍ കല്ലേറ് മാത്രമേ കിട്ടൂ. പുരാതന സനാതന ഭാരതീയ സംസ്കാരത്തിലേക്ക് മടങ്ങിപോകാന്‍ ഉപദേശിക്കുന്നവര്‍ സൗകര്യപൂര്‍വം മറക്കാനും മറയ്ക്കാനും ശ്രമിക്കുന്നത് ചിക്കിചികയാന്‍ പോയാല്‍ ഗോപാലന്റെ ഭാവി ഗോപി. അതുകൊണ്ടാ.
ശരിയാണ് ജിജോ.
ചരിത്രത്തെ സത്യസന്ധമായി ആവിഷ്കരിക്കാന്‍ പോലും പരിമിതികളുണ്ടെന്നു പറയുമ്പോഴാണ് സങ്കടം തോന്നുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ